പതിനാറുക്കാരനുനേരെ ലൈംഗീക അതിക്രമം; 57 ക്കാരന് 10 വര്‍ഷം കഠിനതടവ്
ഇരിങ്ങാലക്കുട: പതിനാറുക്കാരനുനേരെ ലൈംഗീക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സി.ആര്. രവിചന്ദര്‍ വിധി പ്രസ്താവിച്ചു. 2014 മൂതല്‍ 2017 ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 16 വയസുള്ള ആണ്‍ക്കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഇരിങ്ങാലക്കൂട പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ വള്ളിവട്ടം സ്വദേശി ഇയാട്ടിപ്പറമ്പില്‍ നാരായണനെ(57) തിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 11 സാക്ഷികളേയും 18 രേഖകളും തെളിവുകളായി നല്‍കിയിരുന്നു. ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.എസ്. സുശാന്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.കെ. സുരേഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പോക്സോ നിയമത്തിന്റെ ആറാം വകുപ്പ് പ്രകാരം 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ മൂന്നു മാസം വെറും തടവിനൂമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് ഇരയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും കൂടാതെ ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം നല്കുവാന് തൃശൂര്‍ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയോട് ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.