ഠാണ ചന്തക്കുന്ന് ജംഗ്ഷന് വികസനം: ഭൂമി ഏറ്റെടുക്കുന്നതിന്റെ പണം അക്കൗണ്ടുകളിലെത്തിത്തുടങ്ങി
ഇരിങ്ങാലക്കുട: ഠാണചന്തക്കുന്ന് ജംഗ്ഷന് വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില അക്കൗണ്ടുകളിലെത്തിത്തുടങ്ങി. ട്രഷറിയില്‍നിന്ന് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്. ഹാജരാക്കിയ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം അനുവദിക്കപ്പെട്ട തുകയാണ് കൈമാറുന്നത്. ആകെ 127 ഗുണഭോക്താക്കളില്‍ 108 പേരും തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുകയ്ക്കായി 29 പേരില്‍ 23 പേരും രേഖകള്‍ സമര്‍പ്പിച്ചിരുന്നു. രേഖകള്‍ സമര്‍പ്പിക്കുന്നതിനായി മന്ത്രി ആര്. ബിന്ദുവിന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ ഓഫീസ് തുറന്നിരുന്നു. ഇരിങ്ങാലക്കുട, മനവലശേരി വില്ലേജുകളില്‍ ഉള്‍പ്പെട്ട 0.7190 ഹെക്ടര്‍ ഭൂമിയാണ് ഠാണ ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് തുക കൈമാറുന്നതിനു പിന്നാലെ പൊതുമരാമത്തുവകുപ്പ് സ്ഥലം ഏറ്റെടുത്ത് നിര്‍മാണം ആരംഭിക്കും