പഠനസഹായത്തിനായി മൊബൈല്‍ ഫോണ്‍ നല്കി ക്രൈസ്റ്റ് കോളജ്

ഇരിങ്ങാലക്കുട: നിര്‍ധനയായ വിദ്യാര്‍ഥിക്കു പഠന സഹായത്തിനായി സ്മാര്‍ട്ട് ഫോണ്‍ നല്കി ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും 2008-11 ബികോം സെല്‍ഫിനാന്‍സിംഗ് ബാച്ചും. തന്റെ ഓണ്‍ലൈന്‍ പഠനത്തിനു ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് പഠനം മുടങ്ങിയ നാഷണല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണു തവനീഷ് സ്മാര്‍ട്ട് ഫോണ്‍ നല്‍കിയത്. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ നാഷണല്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് കാഞ്ചന ടീച്ചര്‍ക്കു മൊബൈല്‍ ഫോണ്‍ കൈമാറി. തവനിഷ് സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, ഡോ. ടി. വിവേകാനന്ദന്, ഡോ. ഡേവിസ് ആന്റണി, നാഷണല്‍ സ്കൂള്‍ അധ്യാപകന് സുശീല്‍ എന്നിവര്‍ സന്നിഹിതരായി.