വന്‍ സ്പിരിറ്റ് വേട്ട, രണ്ടു കാട്ടൂര്‍ സ്വദേശികള്‍ പിടിയില്‍. 440 ലിറ്റര്‍ സ്പിരിറ്റ് കലക്കിയ കള്ളും 34 ലിറ്റര്‍ സ്പിരിറ്റും രണ്ടു വാഹനങ്ങള്‍ സഹിതം പിടികൂടി
ഇരിങ്ങാലക്കുട: പാലക്കാട് ആലത്തൂര്‍ ചേരാമംഗലത്ത് നിന്നും 34 ലിറ്റര്‍ സ്പിരിറ്റും, 440 ലിറ്റര്‍ സ്പിരിറ്റ് കലക്കിയ കള്ളും, രണ്ടു വാഹനങ്ങളും എക്സൈസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി ചെമ്പില്‍ പറമ്പില്‍ വീട്ടില്‍ അര്ജുന് (29) കാട്ടൂര്‍ സ്വദേശി കൈത വളപ്പില്‍ വീട്ടില്‍ വിഷ്ണു(29), കൊടശ്ശരി സ്വദേശി കൊന്ന നാടന്‍ വീട്ടില്‍ ശ്യാം സുന്ദര്‍ (30) എന്നിവരാണ് സ്പിരിറ്റ് മായി പിടിയില്‍ ആയത്. ആലത്തൂര്‍ ചേരാമംഗലം ഭാഗത്തെ തെങ്ങിന് തോപ്പില്‍ നടത്തിയ പരിശോധനയിലാണ് 34 ലിറ്റര്‍ സ്പിരിറ്റും, 440 ലിറ്റര്‍ സ്പിരിറ്റ് കലക്കിയ കള്ളും, ഒരു ബൊലേറോ പിക്കപ്പ്, മാരുതി കാര്‍ എന്നിവയും മൂന്നു പ്രതികളേയും പിടികൂടിയത്. എക്സൈസ് ഇന്റെലിജന്‍സ് ബ്യുറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നീണ്ട രഹസ്യ നിരീക്ഷണത്തിന്റെ ഫലമായി അതിരാവിലെ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്താനായത്. തെങ്ങിന് തോപ്പില്‍ പരിശോധനക്ക് വരുമ്പോള്‍ ബൊലേറോ പിക്കപ്പ് കള്ള് വണ്ടിയില്‍ ഉള്ള ബാരലുകളിലും, കന്നാസ് കളിലും സൂക്ഷിച്ചു വെച്ച 440 ലിറ്റര്‍ കള്ളില്‍ മേല്‍ മൂന്നു പേരും സ്പിരിറ്റ് കലക്കി കൊണ്ടിരിക്കുകയായിരുന്നു. ഈ വാഹനത്തില്‍ നിന്നും കള്ളില്‍ കലക്കി വന്നതിന്റെ ബാക്കി ഒരു ലിറ്റര്‍ സ്പിരിറ്റും, സ്പിരിറ്റ് കലക്കിയ 440 ലിറ്റര്‍ സ്പിരിറ്റ് കലക്കിയ കള്ളും കണ്ടെത്തി. തൊട്ട് അടുത്ത് തന്നെ മാരുതി കാറില്‍ നിന്നും 33 ലിറ്റര്‍ സ്പിരിറ്റും കണ്ടെത്തി. ഈ കള്ള് വാഹനം കുഴല്‍മന്ദം റേഞ്ച് പരിധിയില്‍ ഉള്ള കള്ള് ഷോപ്പ് കളില്‍ കള്ള് വിതരണം ചെയ്യാന്‍ പെര്‍മിറ്റ് ഉള്ള കള്ള് വണ്ടി ആയിരുന്നു. തൃശൂര്‍ ഉള്ള ഗോഡൗണ്‍ ല്‍ നിന്നാണ് സ്പിരിറ്റ് കൊണ്ട് വന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ അറിയിച്ചു. ഇവര്‍ മൂന്നു പേരും കുറെ കാലമായി കള്ള് മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്. ഈ തോപ്പ് 6 മാസമായി കള്ളില്‍ സ്പിരിറ്റ് ന് പുറമെ മറ്റ് വീര്യം കൂട്ടുന്ന പല വ്യാജങ്ങളും കലര്‍ത്തി വരുന്ന കേന്ദ്രം ആണെന്ന് അന്വേഷണത്തില്‍ മനസിലായിട്ടുണ്ട്. ഈ കേസില്‍ ഉള്‍പ്പെടുന്ന കുഴല്‍മന്ദം റേഞ്ചില്‍ വരുന്ന ഗ്രൂപ്പിലെ കള്ള് ഷോപ്പ് കള്‍ അടച്ചിടേണ്ടി വരും. കേസ് എടുത്ത സമയത്ത് കേസ് ഒഴിവാക്കുന്നതിനു വേണ്ടി പല രാഷ്ട്രീയഉദ്യോഗസ്ഥ ഉണ്ടായതായി എക്സൈസ് സംഘം പറഞ്ഞു. തൃശൂര്‍ ഭാഗത്തു നിന്നും സ്പിരിറ്റ് കൊണ്ട് വന്ന് പാലക്കാട്ടെ വിവിധ കള്ള് തോപ്പുകളില്‍ വെച്ച് സ്പിരിറ്റ് ഉം മറ്റു മായങ്ങളും കലര്‍ത്തി വരുന്ന നിരവധി കേന്ദ്ര ങ്ങള് ഉണ്ടെന്നും അന്വേഷണത്തില്‍ മനസിലായിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ വി. അനൂപ്, പിവന്റീവ് ഓഫീസര്‍മാരായ സി. സെന്തില്‍ കുമാര്‍, റിനോഷ്, യൂനസ്, സജിത്ത്, മിനു എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.