സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സമരം നടത്തി
ഇരിങ്ങാലക്കുട: വേതനം വെട്ടിക്കുറക്കല്‍, തൊഴില്‍ ഇല്ലാതാക്കല്‍, പൊതു മേഖല വിറ്റു തുലക്കല്‍ എന്നീ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കതിരെ സംയുക്ത ട്രേഡ് യൂണിയന് ദേശീയ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ വിവിധയിടങ്ങളില്‍ സമരം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയില്‍ നടന്ന സമരം സിഐടിയു ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ബ്ലോക്ക് പ്രസിഡന്റ് പി.ബി. സത്യന് അധ്യക്ഷത വഹിച്ചു. എഐടിയുസി നേതാവ് വര്‍ദ്ധനന്‍ പുളിക്കല്‍, സിഐടിയു ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ഭരത്കുമാര്‍, സിഐടിയു ഏരിയ സെക്രട്ടറി ബെന്നി, അനീഷ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് യൂണിയന് അംഗം ജോളി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനില്‍ എഐടിയുസി മണ്ഡലം സെക്രട്ടറി കെ. നന്ദനന്‍ ഉദ്ഘാടനവും ഭരതന് അധ്യക്ഷതയും നടവരമ്പില്‍ എഐടിയുസി മണ്ഡലം പ്രസിഡന്റ് കെ.കെ. ശിവന് ഉദ്ഘാടനവും എ.ടി. ശശി അധ്യക്ഷതയും എടതിരിഞ്ഞിയില്‍ കെ.വി. രാമകൃഷ്ണന് ഉദ്ഘാടനവും അനില്‍ അധ്യക്ഷതയും കരുവന്നൂരില്‍ മണ്ഡലം വൈസ് പ്രസിഡന്റ് റഷീദ് കാറളം ഉദ്ഘാടനവും പി.എസ്. വിശ്വംഭരന് അധ്യക്ഷതയും പുല്ലൂരില്‍ എഐടിയുസി മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോഷി കല്ലിങ്ങാപ്പുറം ഉദ്ഘാടനവും കെ.എം. ദിവാകരന് അധ്യക്ഷതയും മാപ്രാണം സെന്ററില്‍ സി.കെ. ചന്ദ്രന് ഉദ്ഘാടനവും പി.സി. മുരളീധരന് അധ്യക്ഷതയും വേളൂക്കര പഞ്ചായത് ഓഫിസിനു മുമ്പില്‍ സിഐടിയു ഏരിയ സെക്രട്ടറി കെ.എ. ഗോപി ഉദ്ഘാടനവും ടി.എസ്. ബാലന് അധ്യക്ഷതയും കാട്ടൂര്‍ ബസാറില്‍ നടത്തിയ പ്രതിഷേധ സമരം ഐഎന്‍ടിയുസി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് അഷറഫ് ഉദ്ഘാടനവും സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി.എസ്. അനീഷ് അധ്യക്ഷതയും പടിയൂര്‍ നടത്തിയ സമരം രാമനന്ദന്‍ ഉദ്ഘാടനവും കെ.സി. ബിജു അധ്യക്ഷതയും വഹിച്ചു.