ബിജെപി വേളൂക്കര പഞ്ചായത്താഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വേളൂക്കര ഗ്രാമപ്പഞ്ചായത്തിന് മുന്പില് നടത്തിയ പ്രതിഷേധ ധര്‍ണ ബിജെപി ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വേളൂക്കര ഗ്രാമപ്പഞ്ചായത്തിന് മുന്പില് പ്രതിഷേധ ധര്‍ണ നടത്തി.വേളൂക്കര 10-ാം വാര്‍ഡിലെ വെങ്കുളം റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍ വേണ്ടി ഗ്രാമസഭയിലും, പഞ്ചായത്തിലും ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പരാതികള്‍ നല്‍കിയിരുന്നു. ഇക്കാരണത്താല്‍ വനിതാ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവ് പരാതിക്കാരനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ബിജെപി വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ജിദിഷ് മോഹന്‍ അധ്യക്ഷത വഹിച്ചു. 7-ാം വാര്‍ഡ് മെമ്പര്‍ ശ്യാംരാജ്, ആളൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജി. വിബിന്, ആളൂര്‍ മണ്ഡലം ഭാരവാഹികളായ എ.വി. രാജേഷ്, കെ.ആര്. രഞ്ജിത്, അഞ്ജിത സുധികുമാര്‍, അജിത ബിനോയ്, സുനില്‍ നക്കര എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി