ഏറ്റവും മികച്ച ക്ലബ് സെക്രട്ടറിക്കുള്ള പുരസ്കാരം ഇരിങ്ങാലക്കുട ലയണ്സ് ക്ലബ് സെക്രട്ടറി ബിജോയ് പോളിന്
ഇരിങ്ങാലക്കുട: ലയണ്സ് ക്ലബ് ഇന്റര്നാഷണല് ഡിസ്ട്രിക്ട് 318ഡിയിലെ പാലക്കാട് തൃശൂര് മലപ്പുറം ജില്ലകളിലെ 200 ലയണ്സ് ക്ലബ്ബുകളില് നിന്നും ഏറ്റവും മികച്ച ക്ലബ് സെക്രട്ടറിക്കുള്ള പുരസ്കാരം ഇരിങ്ങാലക്കുട ലയണ്സ് ക്ലബ് സെക്രട്ടറി ബിജോയ് പോളിന്. കഴിഞ്ഞ ഒരു വര്ഷം സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളില് നടത്തിയ പ്രവര്ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്ഡിന് തെരഞ്ഞെടുത്തത്. ചടങ്ങില് മുന് ഡിസ്ട്രിക്റ്റ് ഗവര്ണര് ടോണി എനോക്കാരന് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവര്ണര് ജെയിംസ് പോള് വളപ്പിലയില് നിന്നും അവാര്ഡ് ഏറ്റുവാങ്ങി.