ക്യാമ്പുകളില്‍ ആശ്വാസം പകര്‍ന്ന് മന്ത്രി ഡോ. ബിന്ദുവിന്റെ സന്ദര്‍ശനം

കാട്ടൂര്‍ പഞ്ചായത്തിലെ കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളിലെ ദിരിതാസ്വാസ ക്യാമ്പിലേക്ക് എന്‍എസ്എസ് യൂണിറ്റുകള്‍ ശേഖരിച്ച അവശ്യവസ്തുക്കള്‍ മന്ത്രി ഡോ. ആര്. ബിന്ദു വിതരണം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സമാശ്വാസം പകര്‍ന്ന് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ സന്ദര്‍ശനം. കാറളം, കാട്ടൂര്‍ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് മന്ത്രി ഡോ. ബിന്ദു സന്ദര്‍ശനം നടത്തിയത്. വിവിധ എന്‍എസ്എസ് യൂണിറ്റുകള്‍ ക്യാമ്പുകളിലേക്ക് സമാഹരിച്ച അവശ്യവസ്തുക്കള്‍ മന്ത്രി വിതരണം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.