ക്രൈസ്റ്റ് കോളജില്‍ ഇംഗ്ലീഷ് ആന്‍ഡ് ഹിസ്റ്ററി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിലെ ഇംഗ്ലീഷ് ആന്‍ഡ് ഹിസ്റ്ററി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വര്‍ക്ഷോപ്പില്‍ ഒമാന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിലെ പ്രൊഫസര്‍ ഡോ. ജസ്റ്റിന് ജെയിംസ് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തില്‍ പഠിച്ച അറിവിനേക്കാള്‍ പഠിച്ച പാഠങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള കഴിവാണ് വേണ്ടതെന്ന് ഒമാന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിലെ പ്രൊഫസര്‍ ഡോ. ജസ്റ്റിന് ജെയിംസ് അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളജിലെ ഇംഗ്ലീഷ് ആന്‍ഡ് ഹിസ്റ്ററി വിഭാഗം നടത്തിയ അന്താരാഷ്ട്ര വര്‍ക്ഷോപ്പില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അദ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. വില്‍സണ്‍ തറയില്‍, ഡോ. ടീ. വിവേകാനന്ദന്, പ്രഫ. പി.ആര്. ബോസ്, ഡോ. ജോര്‍ജ് അലക്സ്, ആഷ്ന കെ. അശോകന്, ഡോ. എ.ജി. അനൂജ്, ഡോ. എം.പി. ആര്യ, റീഫ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
എം.ഓ. ജോണ്‍ അനുസ്മരണം
നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും
ക്രൈസ്റ്റ് കോളജിലെ ഫിസിക്സ് വിഭാഗത്തിന്റെ നേതൃതത്തില്‍ പ്രഫ. ജോസഫ്മാണി ഔട്ട്സ്റ്റാന്‍ഡിംഗ് എംഎസ്സി ഫിസിക്സ് പ്രോജക്ട് ഡിസര്ട്ടേഷന് അവാര്‍ഡ് ദാനചടങ്ങ് നടത്തി
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാസ്കറ്റ്ബോള്‍ മത്സരം
ഗ്രീന്‍ പ്രോട്ടോക്കോള്‍; ഹരിതമേള