കേരളത്തില്‍ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച നഗരസഭയായി ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തില്‍ നഗരസഭയില്‍ ആദ്യമായി നിര്‍മിച്ച രാജീവ് ഗാന്ധി സാംസ്കാരിക മന്ദിരം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വാഹകസമിതിയംഗം എം.പി. ജാക്സണ് മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട നഗരസഭ 32-ാം വാര്‍ഡില്‍ കൂത്തുപറമ്പ് സര്‍വമത മരണാനന്തര സഹായ സംഘം വിട്ടുനല്‍കിയ സ്ഥലത്താണു കേരളത്തിലെ ഒരു നഗരസഭയില്‍ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മാണ പ്രവര്‍ത്തി നടത്തിയത്. നഗരസഭാ സെക്രട്ടറി കെ.എസ്. അരുണ്‍, മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന് നായര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ മീനാക്ഷി ജോഷി, ടി.എ. അബ്ദുള്‍ ബഷീര്‍, വത്സല ശശി, ബിജു ലാസര്‍, മുനിസിപ്പല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.എസ്. ശിവപ്രസാദ്, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി.എസ്. സിജിന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.