കര്‍ഷകദ്രോഹ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക ധര്‍ണ
ഇരിങ്ങാലക്കുട: കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതി കൊടുത്ത കര്‍ഷകദ്രോഹ നയങ്ങള്‍ കേന്ദ്ര ഗവണ്മെന്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ കര്‍ഷക ധര്‍ണ നടത്തി. ധര്‍ണ കേരള കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ആര്. വര്‍ഗീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ഒ.എസ്. വേലായുധന് അധ്യക്ഷത വഹിച്ചു. കെഎസ്കെഎസ് ജില്ലാ സെക്രട്ടറി സിദ്ധാര്ത്ഥന് പട്ടേപ്പാടം, കിസാന്‍ ജനതാദള്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡേവിസ് കോക്കാട്ട്, കോണ്‍ഗ്രസ് എസ് കര്‍ഷക സംഘടനാ നേതാവ് തിലകന് തൂമാത്ത്, എല്‍ജെഡി കര്‍ഷക സംഘടനാ നേതാവ് ഐ.എല്‍. തോമാസ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്, സിഐടിയു ഏരിയാ സെക്രട്ടറി കെ.എ. ഗോപി, ഐഎന്‍ടിയുസി ബ്ലോക്ക് സെക്രട്ടറി കെ. ഉണ്ണിക്കണ്ണന്, പ്രസിഡന്റ് കെ.ബി. സത്യന്, എഐടിയുസി മണ്ഡലം സെക്രട്ടറി കെ. നന്ദനന്‍, കേരള കര്‍ഷകസംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍, ഏരിയാ എക്സികൂട്ടീവ് അംഗം എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.