കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു

കാട്ടൂര്‍: കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും സ്ഥാപനങ്ങളിലും ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകനും ഗായകനും ഏറ്റവും മികച്ച ഗായകനുളള 2023 ലെ സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിദ്യാധരന് മാസ്റ്റര്‍ ആദ്യ കൂപ്പണ്‍ നല്കി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു.
ഭരണസമിതി അംഗങ്ങളായ മധുജ ഹരിദാസ്, രാജന് കുരുമ്പേപറമ്പില്‍, ഷെറിന് തേര്‍മഠം, രാജേഷ് കാട്ടിക്കോവില്‍, പി.പി. ആന്റണി, സ്മിത മനോജ് എന്നിവര്‍ ആശംസകള്‍പ്പിച്ച് സംസാരിച്ചു. ഡയറക്ടര്‍ എം.ജെ. റാഫി സ്വാഗതവും സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.