കെസിവൈഎം മദര്‍ തെരേസ അനുസ്മരണം സംഘടിപ്പിച്ചു

ചേലൂര്‍: കെസിവൈഎം സംസ്ഥാന സമിതിയും കെസിവൈഎം ഇരിങ്ങാലക്കുട രൂപതയും സംയുക്തമായി മദര്‍ തെരേസ അനുസ്മരണം സംഘടിപ്പിച്ചു. ചേലൂര്‍ ബെദ്സെയ്ദ ആശ്രമത്തില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട അനുസ്മരണ ചടങ്ങ് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു.
കെസിവൈഎം ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍ ആമുഖപ്രഭാഷണം നടത്തി. കെസിവൈഎം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ നോര്‍ബര്‍ട്ട സിടിസി, കെസിവൈഎം സംസ്ഥാന സമിതി ജനറല്‍ സെക്രട്ടറി ഷാലിന്‍ ജോസഫ്, സംസ്ഥാന സമിതി ട്രഷറര്‍ ഡിബിന്‍ ഡൊമിനിക്, ബെദ്സെയ്ദ ഭവന് സുപ്പീരിയര്‍ ബ്രദര്‍. സാബു എംഎംബി, കെസിവൈഎം ഇരിങ്ങാലക്കുട രൂപത ചെയര്മാന് ആല്ബിന് ജോയ് എന്നിവര്‍ നേതൃത്വം നല്കി.