ക്രൈസ്റ്റ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിക്ക് അന്താരാഷ്ട്ര ഗണിത പുരസ്കാരം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ ടി.എം. രാമചന്ദ്രന് അന്താരാഷ്ട്ര പുരസ്കാരത്തിന് അര്‍ഹനായി. ഗണിതശാസ്ത്ര ലോകത്തിന് പ്രത്യേകിച്ച് വേദിക് മാത്തമാറ്റിക്സിന്റെ ശാഖയില്‍ അദ്ദേഹം നല്കിയ സംഭാവനകളെ കണക്കിലെടുത്തുകൊണ്ടാണ്, യൂണിവേഴ്സല്‍ റെക്കോര്‍ഡ് ബുക്ക്സ് (യുആര്‍ബി) അന്താരാഷ്ട്ര പുരസ്കാരം ബെസ്റ്റ് മാത്തമാറ്റിഷന്‍ ഓഫ് ദ ഇയര്‍ 2024 അവാര്‍ഡ് ഇദ്ദേഹത്തിന് നല്‍കിയത്.
ഗണിതശാസ്ത്രലോകത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിച്ചിച്ചതു കൊണ്ടാണ് അദ്ദേഹത്തിന്റെ ഈ പുരസ്കാരനേട്ടം ലഭഇച്ചത്. ഇന്റര്‍നാഷണല്‍ ജൂറി ഓഫ് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം സിഇഒ ഗിന്നസ് സുനില്‍ ജോസഫില്‍ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. അവാര്‍ഡ്ദാന ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, കൂടല്‍മാണിക്യം ക്ഷേത്രം പ്രസിഡന്റ് അഡ്വ. സി.കെ. ഗോപി തുടങ്ങി മറ്റു വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു.