സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സാന്ത്വാന സദന്റെ 22-ാം വാര്‍ഷികം
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സാന്ത്വനസദന്റെ 22-ാം വാര്‍ഷികം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു. സ്വാന്തനം സെക്രട്ടറി സിസ്റ്റര്‍ സോണിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കത്തീഡ്രല്‍ ട്രസ്റ്റിമാരായ ജോമോന് തട്ടില്‍മണ്ടി, തിമോസ് പാറേക്കാടന്‍, ഡോ.എം.വി. വാറുണ്ണി, സിസ്റ്റര്‍ നിര്‍മല(സുപ്പീരിയര്‍ ഷ്വേണ്‍സ്റ്റാട്ട്), നഗരസഭ കൗണ്‍സിലര്‍ സി.എം. സാനി, കണ്‍വീനര്‍ ജിജോ ജോണി എന്നിവര്‍ പ്രസംഗിച്ചു.