വിരമിക്കുന്ന കരകൗശല വിദഗ്ധന്‍ കെ.വി. കുമാരന് യാത്രയപ്പ് നല്കി

നടവരമ്പ് ഓട്ടുപാത്ര വ്യവസായ സഹകരണ സംഘത്തില്‍ നിന്ന് 41 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന കരകൗശല വിദഗ്ധന്‍ കെ.വി. കുമാരന് യാത്രയപ്പ് നല്കുന്നു.
നടവരമ്പ്: നടവരമ്പ് ഓട്ടുപാത്ര വ്യവസായ സഹകരണ സംഘത്തില്‍ നിന്ന് 41 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന കരകൗശല വിദഗ്ധന്‍ കെ.വി. കുമാരന് യാത്രയപ്പ് നല്കി. ബെല്‍വിക്സ് ഓഡിറ്റേറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം സംഘം സെക്രട്ടറി ടി.എസ്. അമ്പിളി ഗ്രാറ്റുവിറ്റി നല്കി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എസ്. സുനീഷ് അധ്യക്ഷത വഹിച്ചു. പി.ബി. രഘു, കെ.എസ്. ദിലീപ്, പി.എന്‍. സുരന്, എം.സി. സുനന്ദകുമാര്‍, സന്ധ്യ മണി, സി.കെ. ഉണ്ണികൃഷ്ണന്, കൈലാസ്നാഥ് കുമാരന്, സി. സജീവ് കുമാര്‍, കെ.എസ്. മനോജ്, കെ.വി. രാധാകൃഷ്ണന്, ജയ രാധാകൃഷ്ണന്, ജിജി രാജന് തുടങ്ങിയവര്‍ സംസാരിച്ചു.