ഓപ്പറേഷന് കാപ്പ തുടരുന്നു; കുപ്രസിദ്ധ മയക്കുമരുന്ന് ഗുണ്ടയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു
ഷമീര്‍.
ഇരിങ്ങാലക്കുട: ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കുറ്റവാളി കരുവന്നൂര്‍ സ്വദേശി നെടുപുരക്കല്‍ വീട്ടില്‍ ഷമീറിനെ (40) കാപ്പ ചുമത്തി ജയിലില്‍ അടച്ചു. 2010 ല്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷന് പരിധിയില്‍ കഞ്ചാവ് വില്‍പ്പനക്കായി കൈവശം സൂക്ഷിച്ച കേസിലും, 2012, 2014 വര്‍ഷങ്ങളില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ കഞ്ചാവ് വില്‍പ്പനക്കായി കൈവശം സൂക്ഷിച്ച കേസുകളിലും, 2023 ല്‍ വലപ്പാട് പോലീസ് സ്റ്റേഷന് പരിധിയില്‍ 13 ഗ്രാം എംഡിഎംഎ വില്‍പ്പനക്കായി കൈവശം സൂക്ഷിച്ച കേസിലും, 2024 ല്‍ മണ്ണുത്തി പോലീസ് സ്റ്റേഷന് പരിധിയില്‍ 95 ഗ്രാം എംഡിഎംഎ വില്‍പ്പനക്കായി കൈവശം സൂക്ഷിച്ച കേസിലും ഉള്‍പ്പടെ ഒന്‍പതോളം കേസുകളില്‍ പ്രതിയാണ്. മണ്ണുത്തി കേസില്‍ ജാമ്യത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐഎഎസിന്റെ ശുപാര്‍ശയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് ഐഎഎസ് ആണ് ആറ് മാസത്തേക്ക് തടങ്കലിലാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സബ്ബ് ഇന്‍സ്പെക്ടര്‍ ക്ലീറ്റസ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു