തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ വാര്‍ഷികം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു
തുറവന്‍കാട്: തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ വാര്‍ഷികം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഡി പോള്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പിയോ സിഎസ്സി അധ്യക്ഷത വഹിച്ചു. കോ ഓര്പ്പറേറ്റ് മാനേജര്‍ സിസ്റ്റര്‍ ലെസ്ലി, സെന്റ് ജോസഫ് പള്ളി വികാരി ഫാ. സെബി കൂട്ടാലപറമ്പില്‍, എഇഒ എം.സി. നിഷ, പ്രധാനാധ്യാപിക സിസ്റ്റര്‍ ജെര്മെയ്ന്, പഞ്ചായത്ത് അംഗങ്ങളായ റോസ്മി ജയേഷ്, തോമസ് തൊകലത്ത്, പിടിഎ പ്രസിഡന്റ് അജോ ജോണ്‍, സ്കൂള്‍ ലീഡര്‍ മിഥുന്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഷീന്‍, സിസ്റ്റര്‍ നിമിഷ, സിസ്റ്റര്‍ ഫെമി എന്നിവര്‍ പ്രസംഗിച്ചു.