ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ നേഴ്സിംഗ് വിദ്യാര്‍ഥികളുടെ തിരിതെളിയിക്കല്‍ ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ തിരിതെളിയിക്കല്‍ ചടങ്ങ് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ 22-ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ തിതിതെളിയിക്കല് ചടങ്ങ് നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. നഴ്സിംഗ് ട്യൂറ്റര്‍ സംഗീത ആന്റോ, സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജിന്നി ജോയ്, നഴ്സ് മാനേജര്‍ മിനി ജോസഫ്, ബോര്‍ഡ് ഓഫ് ഡയറക്ടര്‍ എ.സി. സുരേഷ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. നദാനിയില് തോമസ്, ജനറല്‍ മാനേജര്‍ കെ. ജയറാം, ഡെപ്യൂട്ടി നഴ്സിംഗ് മാനേജര്‍ വി.ഒ. സിജി, അസിസ്റ്റന്റ് മാനേജര്‍ ജി. മധു, നഴ്സിംഗ് ട്യൂട്ടര്‍ അമ്പിളി സി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.