ജനകീയ ആരോഗ്യ കേന്ദ്രത്തിന് കസേരകളും മെഡിക്കല്‍ ഉപകരണങ്ങളും നല്കി

ഇരിങ്ങാലക്കുട നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തിന് ആവശ്യമായ കസേരകളും ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളും കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന് സംഭാവനയായി കൈമാറുന്നു.
ഇരിങ്ങാലക്കുട: കൊരുമ്പിശേരിയില് പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തിന് ആവശ്യമായ കസേരകളും, അസോസിയേഷന് അംഗം നടുവളപ്പില്‍ ശ്രീധരന് സ്പോണ്സര് ചെയ്ത ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളും കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന് സംഭാവനയായി നല്കി.
വെല്‍നസ് സെന്റര്‍ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്, അസോസിയേഷന് പ്രസിഡന്റ് ടി.എം. രാംദാസ് എന്നിവരില്‍ നിന്ന് ഡോ. ദേവിക സാധനങ്ങള്‍ ഏറ്റുവാങ്ങി. ബിന്ദു ജിനന് സ്വാഗതവും, രാജീവ് മുല്ലപ്പിള്ളി നന്ദിയും പറഞ്ഞു. ഹേമചന്ദ്രന്, പോളി മാന്ത്ര, കാക്കര സുകുമാരന്‍ നായര്‍, എ.സി. സുരേഷ്, വനജ രാമചന്ദ്രന്, ജ്യോതി, വിജയരാഘവന്, സംഗീത കൂട്ടാല തുടങ്ങിയവര്‍ പങ്കെടുത്തു.