സ്മാര്‍ട്ടാകാന്‍ ഊരകം പദ്ധതിക്ക് തുടക്കമായി

ഊരകം: പ്രദേശത്തെ അങ്കണവാടികള്‍ സ്മാര്‍ട്ടാക്കുന്ന ‘സ്മാര്‍ട്ടാകാന്‍ ഊരകം’ പദ്ധതിക്കു തുടക്കമായി. ഊരകം വെസ്റ്റ് അങ്കണവാടിയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എം.കെ. കോരുകുട്ടി അധ്യക്ഷത വഹിച്ചു. അങ്കണവാടി ജീവനക്കാരായ വത്സ മോഹനന്, റീന ശാന്തന്, ഫിലോമിന പൗലോസ്, സന്ധ്യ രമേശ്, മേരി ജോസ്, മേഴ്സി റപ്പായി എന്നിവര്‍ പ്രസംഗിച്ചു.