വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് പ്രയാണത്തിന് അരിപ്പാലം പള്ളിയില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം

അരിപ്പാലം: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് പ്രയാണത്തിന് അരിപ്പാലം സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ സ്വീകണം നല്കി. ചെട്ടിയങ്ങാടി തിരുകുടുംബ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന തിരുശേഷിപ്പ് വാഹനങ്ങളുടെ അകമ്പടിയോടെ അരിപ്പാലം തിരുഹൃദയ ദേവാലയത്തിലേക്ക് ആനയിച്ചു. തിരുശേഷിപ്പ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷം വിശുദ്ധ സെബസ്ത്യാനോസിന്റെ മാത്യഭാഷയായ ഇറ്റാലിയന്‍ ഭാഷയില്‍ നടന്ന ദിവ്യബലിക്ക് റോമിലെ വിശുദ്ധന്റെ നാമത്തിലുള്ള ബസിലിക്കയുടെ

റെക്ടര്‍ ഫാ. സ്റ്റഫാനോ റ്റംബ്യൂറോ, വൈസ് സെക്ടര്‍ ഫാ. കാര്‍ലോ ഡി. ജിയോവാനി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. നവീകരിച്ചു കൊണ്ടിരിക്കുന്ന അരിപ്പാലം കെട്ടുചിറയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ കപ്പേളയില്‍ സ്ഥാപിക്കാന്‍ വിശുദ്ധന്റെ ഒരു തിരുശേഷിപ്പ് റോമിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ ബസിലിക്കയുടെ റെക്ടര്‍ ഫാ. സ്റ്റഫാനോ റ്റംബ്യൂറോ അരിപ്പാലം തിരുഹൃദയ ദേവാലയ വികാരി ഫാ. ഡയസ് ആന്റണി വലിയമരത്തുങ്കലിന് കൈമാറി. ഇന്ന് ഉച്ചത്തിരിഞ്ഞ് മൂന്നു മണി വരെ വിശ്വാസികള്‍ക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. വികാരി ഫാ. ഡയസ് ആന്റണി വലിയമരത്തുങ്കല്‍, ഷാജപ്പന് തിയ്യാടി, അഗസ്റ്റിന് പിന്‍ഹീറോ, പോള്‍ ന്യൂനസ്, നിക്സണ് പിന്‍ഹീറോ എന്നിവര്‍ നേതൃത്വം നല്കി.
