ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, വേളൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ്ണ നടത്തി

വേളൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
വേളൂക്കര: ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് വേളൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ വേളൂക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വേളൂക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ശശികുമാര്‍ ഇടപ്പുഴയുടെ അധ്യക്ഷതയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുംമ്പിള്ളി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മാത്യു പാറേക്കാടന്‍ സംസാരിച്ചു.