ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ വകുപ്പ് എസ്എസ്കെ സ്റ്റാര്‍സ് പദ്ധതി മുഖേന നടപ്പിലാക്കുന്ന വര്‍ണക്കൂടാരം ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്രീസ്കൂള്‍ വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്എസ്കെ സ്റ്റാര്‍സ് പദ്ധതി മുഖേന നടപ്പിലാക്കുന്ന വര്‍ണക്കൂടാരം ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഭാഷാ വികാസ ഇടം, ഗണിത ഇടം, ശാസ്ത്ര ഇടം തുടങ്ങി 13 ഇടങ്ങള്‍, 30 തീമുകള്‍, 87 ശേഷികള്‍ എന്നിവയിലൂന്നി കളിയിലൂടെയുള്ള ആശയഗ്രഹണം ഏറെ ഫലവത്താകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മന്ത്രി പറഞ്ഞു.
വര്‍ണക്കൂടാരത്തിന്റെ ശില്‍പ്പി എ.എം.ജോയ്ക്കുട്ടിയെ യോഗത്തില്‍ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ, ബിപിസി കെ.ആര്. സത്യപാലന്, വി.എസ്. സുധീഷ്, അയാന് കൃഷ്ണ ജി. വിപിന്‍, ഹെഡ്മിസ്ട്രസ് പി.ബി. അസീന,പിടിഎ പ്രസിഡന്റ് അംഗന അര്ജുനന് എന്നിവര്‍ പ്രസംഗിച്ചു.