ഇരിങ്ങാലക്കുടയില്‍ ഒഴിഞ്ഞ കുപ്പികള്‍ നിക്ഷേപിക്കുന്നതിനായി ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നു

ഇരിങ്ങാലക്കുടയില്‍ ട്ടില് ബൂത്തുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മാലിന്യമുക്ത ഇരിങ്ങാലക്കുട നഗരസഭ എന്ന ലക്ഷ്യവുമായി നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ ഒഴിഞ്ഞ കുപ്പികള്‍ നിക്ഷേപിക്കുന്നതിനായി ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നു. 20 ബോട്ടില്ബൂത്തുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്. ബോട്ടില്‍ ബൂത്തുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. ബൈജു കുറ്റിക്കാടന്‍, അംബിക പള്ളിപ്പുറം, ജെയ്സന് പാറേക്കാടന്‍, ഫെനി എബിന് വെള്ളാനിക്കാരന്‍, സി.സി. ഷിബിന്‍, അഡ്വ. ജിഷാ ജോബി, സിസിഎം ബേബി എന്നിവര്‍ പങ്കെടുത്തു.