കുറ്റിക്കാട്ട് അക്കരക്കാരന്‍ കുടുംബ സംഗമം നടത്തി

കുറ്റിക്കാട്ട് അക്കരക്കാരന്‍ കുടുംബ സംഗമം ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റികാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കുറ്റിക്കാട്ട് അക്കരക്കാരന്‍ കുടുംബ സംഗമം ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റികാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. കുറ്റിക്കാട്ട് അക്കരക്കാരന്‍ കുടുംബത്തിലെ വൈദികരായ ഫാ. ഔസെപ്പ് അക്കരക്കാരന്‍, ഫാ. ജോസ് അക്കരക്കാരന്‍, സിസ്റ്റര്‍ ജെസി മേരി എഫ്സിസി, സിസ്റ്റര്‍ സിലിനിയ, സിസ്റ്റര്‍ ഫൗസ്റ്റിന സിഎച്ച്്എഫ്, സിസ്റ്റര്‍ റോസിറ്റ ഒഎസ്ബി, സിസ്റ്റര്‍ ജോസ്ഫൈന് സിഎംസി, സിസ്റ്റര്‍ ഹെവന്‍ലി സിഎംസി എന്നിവരെ ആദരിച്ചു. ജെയിംസ് അക്കരക്കാരന്‍, എ.സി. ജോണ്സന് അക്കരക്കാരന്‍, ജോണ്സന്, സൈജു ജോണ്സന്, രഞ്ചി ഡേവിസ് എന്നിവര്‍ സംസാരിച്ചു.