വഖഫ് ബില്ല്; മോദിസര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ആഹ്ലാദപ്രകടനം നടത്തി

വീഡിയോ കാണുവാന്‍👉🏻 https://www.facebook.com/share/v/19HMB6ignU/
ഇരിങ്ങാലക്കുട: വഖഫ് ബില്ല് ലോകസഭയില്‍ അവതരിപ്പിച്ച നരേന്ദ്രമോദി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു.പട്ടുകുടകളുമായി പാര്‍ട്ടി ഓഫീസിന് മുന്പില് നിന്നാരംഭിച്ച പ്രകടനം ബിഷപ്പ് ഹൗസ് ജംഗ്ഷനിലെത്തി സമാപിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റുമാരായ ആര്‍ച്ച അനീഷ്, പി.എസ്. സുഭീഷ്, മുന്‍ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, മണ്ഡലം ജന: സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, കെ.ആര്. രഞ്ജിത്ത് , നേതാക്കളായ കവിതാ ബിജു, സെബാസ്റ്റ്യന്‍ ചാലിശ്ശേരി, ലിഷോണ്‍ ജോസ്, വിന്‍സെന്റ് ചിറ്റിലപ്പിള്ളി, ജോര്‍ജ്ജ് ആളൂക്കാരന്‍, രമേഷ് അയ്യര്‍, അഖിലാഷ് വിശ്വനാഥന്, ലാമ്പി റാഫേല്‍, രാമചന്ദ്രന് കോവില്‍പറമ്പില്‍, ജോജന്‍ കൊല്ലാട്ടില്‍, സുനില്‍ തളിയപ്പറമ്പില്‍, അജീഷ് പൈക്കാട്ട്, ടി.കെ. ഷാജു, രാഖി മാരാത്ത്, ടി.ഡി. സത്യദേവ്, പ്രിയ അനില്‍കുമാര്‍, പ്രീതി, കെ.കെ. ഷെറിന്, അജീഷ് അശോകന്, ഉണ്ണികൃഷ്ണന്, റീജ സന്തോഷ്, കെ.പി. അഭിലാഷ്, സിന്ധു സതീഷ് എന്നിവര്‍ നേതൃത്വം നല്കി.