പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സ്കൂളില്‍ ഇന്വെസ്റ്റിച്യുര് സെറിമണി നടന്നു

പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സ്കൂളില്‍ നടന്ന ഇന്വെസ്റ്റിച്യുര് സെറിമണി.
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് സ്കൂളില്‍ ഇന്വെസ്റ്റിച്യുര് സെറിമണി നടന്നു. ഇരിങ്ങാലക്കുട സിഐ നൂര്‍ദ്ദീന്‍ മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ഫാ. അരുണ്‍ പൈനേടത്ത് സിഎംഐ വിദ്യാര്‍ഥികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹെഡ് ബോയ്, ഹെഡ് ഗേള്‍ എന്നിവര്‍ക്ക് മുഖ്യതിഥി ബാഡ്ജ് അണിയിക്കുകയും സാഷെ നല്കി ആദരിക്കുകയും സ്കൂള്‍ പതാക കൈമാറുകയും ചെയ്തു. ഹെഡ് ബോയ് ബെനഡിക് സിന്റോ, ഹെഡ് ഗേള്‍- അമേയ വില്‍സണ്‍, അസി. ഹെഡ് ബോയ് – ആല്ബിന് ബെര്‍ട്ടണ്‍, അസി. ഹെഡ് ഗേള്‍- ഗംഗ വട്ടപ്പിള്ളി, ജനറല്‍ ക്യാപ്റ്റന്‍ – ആഷിന് ജോസഫ്, അസി. ജനറല്‍ ക്യാപ്റ്റന്‍ – പി.യു. ശ്രീകൃഷ്ണ പ്രസാദ് ലീഡേര്‍സ്, ഇംഗ്ലീഷ് അംബാസിഡേഴ്സ് തുടങ്ങിയവര്‍ ഈ വര്‍ഷത്തെ വിദ്യാര്‍ഥി പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോയി വട്ടോലി സിഎംഐ, ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. റാഫേല്‍ പെരിഞ്ചേരി സിഎംഐ, ഫാ. ഡേവിസ് ചക്കാലമറ്റത്തില്‍ സിഎംഐ അക്കാദമിക് അഡ്മിനിസ്ട്രേറ്റര്‍ ഷാലി ജയ്സണ്‍, കോ ഓര്‍ഡി നേറ്റര്‍മാരായ സിന്ധു സെബാസ്റ്റിയന് സിമി ജോര്‍ജ്ജ്, രമ്യ ഗിരീഷ്, ഹെഡ് ബോയ് ബെനഡിക് സിന്റോ, സ്കൂള്‍ ഹെഡ് ഗേള്‍ അമേയ വില്‍സണ്‍ തുടങ്ങിടയവര്‍ സംസാരിച്ചു.