യുഡിഎഫ് ദുര്‍ഭരണത്തിനെതിരെ സിപിഎം കുറ്റവിചാരണ സദസ് സംഘടിപ്പിച്ചു

മാപ്രാണത്ത് നഗരസഭയിലെ യുഡിഎഫ് ദുര്‍ഭരണത്തിനെതിരെ ജനകീയ കുറ്റവിചാരണ സദസ്സ് അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്യുന്നു.
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ദുര്‍ഭരണത്തിനും വിക സനമുരടിപ്പിനും എതിരെ സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ജനകീയ കുറ്റവിചാ രണ സദസ് നടത്തി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു. 24 കുറ്റങ്ങളടങ്ങിയ കുറ്റപത്രം സി.സി. ഷിബിന്‍ വായിച്ച് അവതരിപ്പിച്ചു. യുഡിഎഫ് ഭരണ നേതൃത്വത്തിന്റെ പ്രതികാത്മക രൂപത്തിന് 24 അടി നല്കി ജനകീയ ശിക്ഷാവിധിയും നടപ്പാക്കി. ലോക്കല്‍ സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍ അധ്യക്ഷയായി. ഉല്ലാസ് കളക്കാട്ട്, എം.ബി. രാജു, അംബിക പള്ളിപ്പുറത്ത്, കെ.കെ. ദാസന് എന്നിവര്‍ സംസാരിച്ചു.