കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ സംഗമം നടത്തി

ഇരിങ്ങാലക്കുട: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരിട്ട് പങ്കുണ്ടെന്നു തെളിഞ്ഞ സാഹചര്യത്തില്‍ പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ സംഗമം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിപിന്‍ വെള്ളയത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി അസറുദ്ധീന് കളക്കാട്ട്, ധീരജ് തേറാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.