പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
കുട്ടമോന്‍.
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസില്‍ പ്രതിയ്ക്ക് അഞ്ചു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടത്തിരുത്തി സ്വദേശി കുട്ടമോന്‍ (52) നെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന് ശിക്ഷാ വിധി പ്രസ്താവിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സുഹൃത്തിന്റെ വിവാഹതലേന്ന് വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ വാഹനത്തില്‍ കൊണ്ടുപോയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിക്കുകയായിരുന്നു.
മതിലകം പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നും 16 സാക്ഷികളേയും 28 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. സബ്ബ് ഇന്‍സ്പെക്ടര്‍ പി.കെ. മോഹിത് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്നത്തെ ഇന്‍പെക്ടറായിരുന്ന പി.സി. ബിജുകുമാര്‍ അന്വേഷണം നടത്തി സബ്ബ് ഇന്‍സ്പെക്ടര്‍ കെ.പി. മിഥുന് ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി. ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.

വിഭവ സമാഹരണം നടത്തി; ഊട്ടുപുരയൊരുങ്ങി; കലോത്സവ സദ്യ കുശാലാകും
കലയുടെയും ദേശത്തിന്റെയും പ്രാധാന്യത്തെ ആവിഷ്കരിക്കുന്ന സ്വാഗതഗാനവുമായി 36-ാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം; ആലാപനത്തില്‍ 36 ഗായകര്‍ അണിനിരക്കും
വീഥികള്‍ പാടി സ്വാഗതം; ഇരിങ്ങാലക്കുടയില്‍ കലയുടെ കുട ഇന്നു നിവരും
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിഗ്; 49,64,430 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങള്‍: സംസ്കാരസാഹിതി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു