എഐടിയുസിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ തെരുവുസമരം നടത്തി

ഇരിങ്ങാലക്കുട: എഐടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ആല്ത്തറക്കല് നടന്ന തെരുവുസമരം മണ്ഡലം സെക്രട്ടറി കെ. നന്ദനന്‍ ഉദ്്ഘാടനം ചെയ്തു. കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. എഐടിയുസി കാട്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂരില്‍ തെരുവുസമരം സംഘടിപ്പിച്ചു. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവര്‍ക്കു മാസം 7500 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണു സമരം നടത്തിയത്. സമരം മണ്ഡലം കമ്മിറ്റി അംഗം കോരുട്ടി മാഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.പി. രാജന് അധ്യക്ഷത വഹിച്ചു. എഐടിയുസി മേഖലാ സെക്രട്ടറി നെജിന്, ജോജോ തട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. അപ്പു, മോഹനന്, രാജന് എന്നിവര്‍ പങ്കെടുത്തു. കാറളത്ത് നടത്തിയ സമരം റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. മോഹനന് വലിയാട്ടില്‍ അധ്യക്ഷത വഹിച്ചു. സി.കെ. ദാസന് പ്രസംഗിച്ചു