വിജയന് കൊലപാതക കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കി
ഇരിങ്ങാലക്കുട: കനാല്‍ ബേസിലെ വിജയന് കൊലപാതക കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി. നാലാം പ്രതിയായ പൊറത്തിശേരി മൂര്‍ക്കനാട് ബണ്ട് ദേശത്ത് കറ്റത്തുപറമ്പില് വീട്ടില്‍ അഭിനന്ദ് (23), 10-ാം പ്രതിയായ കാറളം ചെമ്മണ്ട ദേശത്ത് പുളിക്കല്‍ വീട്ടില്‍ സാഗവ് (20) എന്നീ പ്രതികളുടെ ജാമ്യമാണു ഇരിങ്ങാലക്കുട സെഷന്‍സ് കോടി റദ്ദാക്കിയത്. ഒക്ടോബര്‍ 20 നു അഭിനന്ദിന്റെ വീട്ടില്‍ വെച്ച് മറ്റു പ്രതികളുമായി ചേര്‍ന്ന് നാടന്‍ ബോംബുകള്‍ ഉണ്ടാക്കി കവര്‍ച്ച ചെയ്യുന്നതിനായി ആസുത്രണം നടത്തിയതിനു അഭിനന്ദിനെ പോലീസ് കയ്യോടെ പിടികൂടുകയും റിമാന്‍ഡ് ചെയ്തിട്ടുള്ളതുമാണ്. ഒക്ടോബര്‍ ആറിനു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനു മുന്‍വശത്തുള്ള ഹോട്ടലിനു മുമ്പില്‍ നിന്നും പ്രിയേഷ് എന്നയാളെ കത്തി കാണിച്ച് മരണഭയം ഉണ്ടാക്കി ഐ ഫോണ്‍ മൊബൈല്‍ കവര്‍ച്ച ചെയ്ത് മോട്ടോര്‍ സൈക്കിളില്‍ കടന്നു കളഞ്ഞതിനു 10-ാം പ്രതിയായ സാഗവിനെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തിട്ടുള്ളതുമാണ്. വിജയന് കൊലപാതക കേസിലെ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കെ കേരള ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് പ്രതികള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയത് ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ജെ. ജോബി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണു ഇരിങ്ങാലക്കുട സെഷന്‍സ് കോടതി ഈ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്ത് ഉത്തരവിറക്കിയത്.

വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു