സംസ്ഥാനത്ത് (നവംബർ 19) 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,21,634 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പത്താംകല്ല് സ്വദേശി നാദിര്‍ഷ (44), പോത്തന്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന് (87), മടത്തറ സ്വദേശി ഹംസകുഞ്ഞ് (72), കൊല്ലം ഏജന്റ് മുക്ക് സ്വദേശിനി രമണി (62), ഇരവിപുരം സ്വദേശിനി ചന്ദ്രിക അമ്മ (69), ആലപ്പുഴ കലവൂര്‍ സ്വദേശി വിനോദ് (48), കൈനകരി സ്വദേശിനി ത്രേസ്യാമ്മ ജോസഫ് (68), മാവേലിക്കര സ്വദേശിനി സാറാമ്മ ചെല്ലപ്പന് (73), കോട്ടയം തിരുവല്ല സ്വദേശി തങ്കമണി (65), കോട്ടയം സ്വദേശിനി ജാനകി പരമേശ്വരന് (93), മീനാച്ചില്‍ സ്വദേശിനി ശാന്താമ്മ എന്‍ പിള്ള (68), മീനാച്ചില്‍ സ്വദേശി മാധവന് (77), എറണാകുളം ആലുവ സ്വദേശി പി.കെ. ജാസ്മിന് (46), കുന്നത്തുനാട് സ്വദേശി കൊച്ചുകുഞ്ഞ് (54), പച്ചാളം സ്വദേശി ബാലകൃഷ്ണന് (75), കാക്കനാട് സ്വദേശി ഗോപാലന് നായര്‍ (76), തൃശൂര്‍ ചിട്ടിശേരി സ്വദേശിനി ഗീത (61), എടക്കഴിയൂര്‍ സ്വദേശി മണി (70), കൊടുങ്ങല്ലൂര്‍ സ്വദേശി ഗോപാലന് കുട്ടി (87), കുന്നംകുളം സ്വദേശി വേണു (68), പൂത്തോള്‍ സ്വദേശി ജോസഫ് (90), കൊറ്റക്കാട് സ്വദേശിനി ഷീല (52), കരുവാനൂര്‍ സ്വദേശി കണ്ണന് (42), മലപ്പുറം വള്ളിക്കുന്ന് സ്വദേശി വിജയന് (66), തോട്ടേക്കാട് സ്വദേശിനി കുഞ്ഞാണ്ടിയ (89), മങ്കട സ്വദേശി മമ്മുണ്ണി (69), കോഴിക്കോട് കക്കയം സ്വദേശി ജോസഫ് (65), കോഴിക്കോട് സ്വദേശി നൗഷാദ് അലി (52) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1943 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 703 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ ബുധനാഴ്ച (18/11/2020) 703 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 793 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7812 ആണ്. തൃശൂർ സ്വദേശികളായ 89 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 52766 ആണ്. 44559 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.ജില്ലയിൽ ബുധനാഴ്ച്ച സമ്പർക്കം വഴി 680 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 7 പേർക്കും, രോഗ ഉറവിടം അറിയാത്ത 12 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 52 പുരുഷൻമാരും 47 സ്ത്രീകളും പത്ത് വയസ്സിനു താഴെ 23 ആൺകുട്ടികളും 37 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ: 1. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 211
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -43
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡി മുളങ്കുന്നത്തുകാവ് – 06
കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-29
കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 41
സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-131
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-118
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-131
സി.എഫ്.എൽ.ടി.സി കൊരട്ടി – 28
പി . സി. തോമസ് ഹോസ്റ്റൽ, തൃശൂർ-308
സി.എഫ്.എൽ.ടി.സി, നാട്ടിക -308
ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-138
സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-22
ജനറൽ ആശുപത്രി തൃശൂർ-28
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി -32
ചാവക്കാട് താലൂക്ക് ആശുപത്രി -22
ചാലക്കുടി താലൂക്ക് ആശുപത്രി -13
കുന്നംകുളം താലൂക്ക് ആശുപത്രി -16
ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -12
ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-48
അമല ആശുപത്രി-46
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -50
മദർ ആശുപത്രി -11
തൃശൂർ കോ – ഓപ്പറേറ്റീവ് ആശുപത്രി -03
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -03
ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -03
രാജാ ആശുപത്രി ചാവക്കാട് – 17
അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 16
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -09
മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 08
റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 03
സെന്റ് ആന്റണിസ് പഴുവിൽ – 11
യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 05
സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-06
അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 01
ആത്രേയ ഹോസ്പിറ്റൽ തൃശൂർ-02
5224 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.ബുധനാഴ്ച 676 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 196 പേർ ആശുപത്രിയിലും 480 പേർ വീടുകളിലുമാണ്. മൊത്തം 6859 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 5707 പേർക്ക് ആന്റിജൻ പരിശോധനയും 959 പേർക്ക് ആർടി-പിസിആർ പരിശോധനയും 193 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,05,674 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.438 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,05,427 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 34 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 460 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.