കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് പ്രവര്‍ത്തനം തുടങ്ങി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ദേവസ്വം ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ സ്കാന്‍ ചെയ്ത് ഡിജിറ്റലായി സംരക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. താളിയോല ഗ്രന്ഥങ്ങള്‍ അഡ്മിനിസ്ട്രേറ്ററുടെ കൈയില്‍ നിന്നും ആര്‍ക്കൈവ്സിന്റെ ചുമതലയുള്ള പ്രഭുല്ല ചന്ദ്രന് ഓരോ കെട്ടുകളായി ഏറ്റുവാങ്ങി. അഡ്മിനിസ്ട്രേറ്ററില്‍ നിന്നും സ്വീകരിക്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ പുല്‍തൈലം പുരട്ടി ഉണക്കിയ ശേഷം ഇമേജുകളാക്കിയും പിഡിഎഫ് ഫയലാക്കിയുമാണു സംരക്ഷിക്കുന്നത്. പിന്നീട് ഇതു ദേവസ്വം സര്‍വറുകളിലും തുടര്‍ന്ന് റിമോര്‍ട്ട് സര്‍വറുകളിലും സൂക്ഷിക്കുന്നു. ഇതു വരും തലമുറയ്ക്ക് കൈമാറുന്നതിനോടൊപ്പം ഇന്ന് പൊതു സമൂഹത്തിനു ലോകത്തിന്റെ ഏതു കോണില്‍ ഇരുന്നും അനായാസം ലഭിക്കുകയും ചെയ്യും. മ്യൂസിയം ഡയറക്ടര്‍ ഡോ. രാജേന്ദ്രന്റെ നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങല്‍. നൂറിലേറെ താളിയോല ഗ്രന്ഥങ്ങളാണു കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ളത്.