ഇരിങ്ങാലക്കുട വൈദ്യുതി ഭവനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കേരള ഇലക്ട്രിസിറ്റി സിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐഎന്‍ടിയുസി ഇരിങ്ങാലക്കുട വൈദ്യുതി ഭവനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വൈദ്യുതി ഭേദഗതി ബില്‍ 2020 നടപ്പിലാക്കി കൊണ്ട് വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര നയത്തിനെതിരെ 26 നു നടത്തുന്ന ദേശീയ പണിമുടക്കിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും ജില്ലാതല വിശദീകരണവും കെഎസ്ഇബി തൊഴിലാളികളുടെ പ്രമോഷനും അവകാശങ്ങളും നിഷേധിച്ചുകൊണ്ട് അപകടകരമായ വൈദ്യുതി മേഖലയില്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും, വൈദ്യുതി അപകടങ്ങളില്‍ തൊഴിലാളികളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്ന ഇടതു മോഡല്‍ ഉത്തരവുകള്‍ക്കു എതിരെയുമാണു പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ യോഗം ഐഎന്‍ടിയുസി ദേശീയ നിര്‍വാഹകസമിതി അംഗം വേണു വെണ്ണറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെയ്യാറ്റിന്‍കര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഫ്രാന്‍സിസ് സേവ്യര്‍, നിഷാദ് പച്ചക്കാട്ടില്‍, താജുദ്ദീന്, പി.ടി. സോവിയറ്റ്, ടി.കെ. രാജു, സജീവ് കുമാര്‍, ഷാഹിദ്, ഷൈജു സേവ്യര്‍, സജി ജോസഫ്, അനില്‍കുമാര്‍, വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.