വേളൂക്കര, വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്
നറുക്കെടുപ്പിലൂടെ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇടതുപക്ഷത്തിന്; വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്
പ്രസിഡന്റ് – കെ.എസ്. ധനീഷ്- വൈസ് പ്രസിഡന്റ് ജെന്‍സി ബിജു മാഞ്ഞുരാന്‍
ഇരിങ്ങാലക്കുട: നറുക്കെടുപ്പിലൂടെ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇടതുപക്ഷത്തിന് ലഭിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നാലാം വാര്‍ഡില്‍ നിന്നു വിജയിച്ച കെ.എസ്. ധനീഷിനും വാര്‍ഡ് 15 ല്‍ നിന്നു വിജയിച്ച യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിന്‍സെന്റ് കാനംക്കുടത്തിനും എട്ടു വോട്ടുകള്‍ വീതം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ നറുക്കെടുപ്പില്‍ 28 കാരനായ കെ.എസ്. ധനീഷ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രണ്ടു ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു. 18 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എട്ടു വീതവും ബിജെപിക്കു രണ്ടു അംഗങ്ങളുമാണുള്ളത്. 28 കാരനായ കെ.എസ്. ധനീഷ് ആദ്യമായാണ് ഭരണസമിതിയിലേക്കു മല്‍സരിക്കുന്നത്. കെകെടിഎം കോളജിലെ മുന്‍ ചെയര്‍മാനായ ധനീഷ് സിപിഎം അംഗവും ഡിവൈഎഫ്ഐ വേളൂക്കര മേഖലാ വൈസ് പ്രസിഡന്റും കൂടിയാണ്. നേരത്തെ നടന്ന വോട്ടെടുപ്പില്‍ ധനീഷിന്റെ പേര് പത്താം വാര്‍ഡ് അംഗം ഷീജ ഉണ്ണികൃഷ്ണന് നിര്‍ദേശിച്ചു. വാര്‍ഡ് 18 അംഗം പി.എം. ഗാവരോഷ് പിന്താങ്ങി. യുഡിഎഫിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി വിന്‍സെന്റ് കാനംക്കുടത്തിന്റെ പേര് ആറാം വാര്‍ഡ് മെമ്പര്‍ ബിബിന്‍ തുടിയത്ത് നിര്‍ദേശിച്ചു. ഒമ്പതാം വാര്‍ഡ് അംഗം ഷീബ നാരായണന് പിന്താങ്ങി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ യുഡിഎഫസ് സ്ഥാനാര്‍ഥി 16-ാം വാര്‍ഡില്‍ നിന്നും വിജിച്ച ജെന്‍സി ബിജു മാഞ്ഞുരാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച സുനിതക്കും എട്ടു വോട്ടുകള്‍ വീതം ലഭിച്ചു തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ജെന്‍സി ബിജു മാഞ്ഞുരാനെ വൈസ് പ്രസിഡന്‍ായി തെരഞ്ഞെടുക്കുകയായിരുന്നു. വരണാധികാരി വി.ബി. അജിത്കുമാര്‍, പഞ്ചായത്ത് സെക്രട്ടറി സജീവ്കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പി. ജയ, ഹെഡ് ക്ലര്‍ക്ക് പി.ആര്. സുമേഷ് എന്നിവര്‍ നേതൃത്വം നല്കി.
വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത്- എം.എം. മുകേഷ് പ്രസിഡന്റ്, സുജന ബാബു വൈസ് പ്രസിഡന്റ്
വെള്ളാങ്കല്ലൂര്‍: പഞ്ചായത്ത് പ്രസിഡന്റായി എം.എം. മുകേഷിനെയും വൈസ് പ്രസിഡന്റായി സുജന ബാബുവിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുത്ത എം.എം. മുകേഷ് 18-ാം വാര്‍ഡ് അംഗമാണ്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത സുജന ബാബു 15-ാം വാര്‍ഡ് അംഗമാണ്.