പിണ്ടിപെരുന്നാളിനോടനുബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്കു സ്വീകരണം നല്കി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാളിനോടനുബന്ധിച്ച് നഗരസഭ ഭരണസമിതിയിലേക്കു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്കു സ്വീകരണം നല്കി. ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ആമുഖപ്രഭാഷണം നടത്തി.