പിണ്ടിപെരുന്നാള് മതസൗഹാര്‍ദ സമ്മേളനം

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് മതസൗഹാര്‍ദ സമ്മേളനം നടത്തി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പിണ്ടിയില്‍ തിരികൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി, ഡിവൈഎസ്പി ടി.ആര്. രാജേഷ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സമ്മേളനത്തില്‍ മത നേതാക്കളായ ഇമാം കബീര്‍ മൗലവി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് യു. പ്രദീപ് മേനോന്, എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, എസ്എന്‍ബിഎസ് സമാജം ട്രഷറര്‍ ഗോപി മണമാടത്തില്‍, ട്രസ്റ്റിമാരായ ജിയോ പോള്‍ തട്ടില്‍, ജോസ് കൊറിയന്‍, വര്‍ഗീസ് തൊമ്മാന, അഗസ്റ്റിന് കോളേങ്ങാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മൂന്നു വര്‍ഷകാലം ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ യു. പ്രദീപ് മേനോനെ പൊന്നാടയണിയിച്ച് ആദരിച്ചു.


