കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം- ഇരിങ്ങാലക്കുട രൂപത ഉപവാസ സമരം മാറ്റിവച്ചു

ഇരിഞ്ഞാലക്കുട: ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് രൂപത ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട, മാള, ചാലക്കുടി എന്നീ മേഖലകളില്‍ ഇന്ന് നടത്താനിരുന്ന ഉപവാസ സമരം മാറ്റിവച്ചു. കാര്‍ഷിക ബില്‍ സുപ്രിം കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചതെന്ന് രൂപത സംഘടനാ ഏകോപന സമിതി സെക്രട്ടറി ഫാ. ജിജി കുന്നേല്‍ അറിയിച്ചു.