കോവിഡ് ബാധിച്ച് മരിച്ചു

ഇരിങ്ങാലക്കുട: ചികില്‍സാ സംബന്ധമായ ആവശ്യത്തിനായി സ്വകാര്യ ആശുപത്രിയില്‍ എത്തിയതിനു ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച വയോധികന് മരിച്ചു. മൂര്‍ക്കനാട് അമ്പലത്ത് വീട്ടില്‍ മുഹമ്മദ് (104) ആണ് മരിച്ചത്. സംസ്കാരം കരുവന്നൂര്‍ ജുമാമസ്ജിദില്‍ നടത്തി. ഭാര്യ: നബീസ. മകന്: അബ്ദുള്‍കബീര്‍. മരുമകള്‍: സക്കീന.