ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ മിമിക്രി കലാകാരന് കലാഭവന്‍ കബീര്‍ മരിച്ചു

ഇരിങ്ങാലക്കുട: ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ മിമിക്രി കലാകാരന് മരിച്ചു. കരൂപ്പടന്ന കുന്നത്ത്പറമ്പില്‍ അബ്ദുള്‍കരീമിന്റെ മകനും മാരുതി കാസറ്റ്സ് ഉടമയുമായ കലാഭവന്‍ കബീര്‍ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം. ക്രൈസ്റ്റ് ഷട്ടില്‍ കോര്‍ട്ടില്‍ കളിച്ച ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ കബീറിനെ ഉടന്‍ തന്നെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ഷിഫ. മക്കള്‍: ഉസ്ന, അമാന, അമിന്‍.