‘ഇന്‍സ്പെയറിംഗ് ഇരിങ്ങാലക്കുട’ ഡെവലപ്മെന്റ കോണ്‍ക്ലേവ് സംഘടിപ്പിച്ചു.
നാടിന്റെ സമഗ്ര വികസനത്തിന് ലോകമെമ്പാടുമുള്ള ഇരിങ്ങാലക്കുടക്കാരുടെ പങ്കാളിത്തം ഉറപ്പു വരുത്തണം: ഡോ. കെ. രാധാകൃഷ്ണന്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സമഗ്ര വികസനത്തിനുള്ള ആശയ രൂപീകരണത്തിനായി മുന്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തില്‍ ‘ഇന്‍സ്പെയറിംഗ് ഇരിങ്ങാലക്കുട’ ഡെവലപ്മെന്റ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന്, പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, സിനിമ താരം ഇടവേള ബാബു, കൂടിയാട്ടം വിദഗ്ധന്‍ വേണുജി, അഡ്വ. എം.എസ്. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നാടിന്റെ സമഗ്ര വികസനത്തിനു ലോകമെമ്പാടുമുള്ള ഇരിങ്ങാലക്കുടക്കാരുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നു ഡോ. കെ. രാധാകൃഷ്ണന് പറഞ്ഞു. കൃഷി, കായികം, ടൂറിസം തുടങ്ങി 10 പ്രധാന മേഖലകളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ച കോണ്‍ക്ലേവ് ഓണ്‍ലൈനായാണു സംഘടിപ്പിച്ചത്. സൂം ആപ്പിലും ഫേസ്ബുക് ലൈവിലുമായി ആയിരകണക്കിനു ആളുകള്‍ പങ്കാളികളായി. ഇരിങ്ങാലക്കുടയിലുള്ള കുട്ടികള്‍ക്കു ഇരിങ്ങാലക്കുടയില്‍ തന്നെ ജോലി, ജലഗതാഗതം, നാലമ്പല തീര്‍ഥാടനത്തോടനുബന്ധിച്ചു കൂടല്‍മാണിക്യം ക്ഷേത്രം വികസനത്തില്‍ ബംഗ്ലാവ് ഗ്രൗണ്ടില്‍ മ്യൂസിയം, എക്സിബിഷന്, കംഫര്‍ട്ട് റൂംസ്, ഐടി പാര്‍ക്ക്, സ്പോര്‍ട്സ് സിറ്റി, മെഡിസിറ്റി, ഇക്കോണമി ഷെയറിംഗ് സിസ്റ്റം, ക്ലീന്‍ ഇരിങ്ങാലക്കുട, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു സൗജന്യ വൈഫൈ, ഇരിങ്ങാലക്കുടയുടെ സ്വന്തം റൈസ് ബ്രാന്‍ഡ് തുടങ്ങി ഒട്ടനവധി ആശയങ്ങള്‍ക്കു കോണ്‍ക്ലേവ് വേദിയായി. ഓരോ ആശയങ്ങളും മികച്ചതും വിലപ്പെട്ടതുമാണെന്നു കോണ്‍ക്ലേവ് സംഘാടകന്‍ തോമസ് ഉണ്ണിയാടന് പറഞ്ഞു. ഒപ്പം കൈകോര്‍ക്കാം നാളെയുടെ ഇരിങ്ങാലക്കുടക്കായി എന്ന ആശയത്തെ മുന്‍നിര്‍ത്തി ഇതുപോലുള്ള കോണ്‍ക്ലേവുകള്‍ ഇന്‍സ്പെയറിംഗ് ഇരിങ്ങാലക്കുടയുടെ ഭാഗമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.