കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
ഇരിങ്ങാലക്കുട: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇരിങ്ങാലക്കുടയിലെ കോണ്‍ഗ്രസ് നേത്യത്വത്തെ പരിഗണിക്കുമെന്ന സംസ്ഥാന കോണ്‍ഗ്രസ് നേത്യത്വത്തിന്റെ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തര്‍ രാജീവ്ഗാന്ധി മന്ദിരത്തില്‍ യോഗവും, തുടര്‍ന്ന് പ്രകടനവും നടത്തി. 30 വര്‍ഷമായി ഘടകകക്ഷി മത്സരിക്കുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലം കോണ്‍ഗ്രസിന്് നല്‍കണമെന്ന് രണ്ടു ബ്ലോക്ക് കോണ്‍ഗ്രസ്് കമ്മറ്റികളും, ഒന്‍പതു മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളും ഐക്യകണ്ഠേന ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന നേത്യത്വവുമായി നടത്തിയ ചര്‍ച്ചയില്‍ ഇരിങ്ങാലക്കുടയിലെ കോണ്‍ഗ്രസ്് നേത്യത്വത്തെ സമീപ നിയോജക മണ്ഡലങ്ങളിലേക്ക്് പരിഗണിക്കുമെന്ന ഉറപ്പ് നല്‍കിയിരുന്നതായി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ടി. വി. ചാര്‍ളി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി എന്നിവര്‍ ചൂണ്ടിക്കാട്ടി. സീനിയര്‍ നേതാക്കളായ എം പി ജാക്സന്, എം എസ് അനില്‍കുമാര്‍ എന്നിവരെ ചാലക്കുടി, പുതുക്കാട് സീറ്റുകളിലേക്ക് പരിഗണിച്ചിരുന്നതായും എന്നാല്‍ അവസാന നിമിഷം തഴയപ്പെടുകയാണെന്നും ഇവര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാനഘട്ടത്തിലെത്തുമ്പോള്‍ അന്ന് നല്കിയ വാഗ്ദാനത്തില്‍ നിന്നും സംസ്ഥാന നേത്യത്വം പുറകോട്ടു പോകുന്നതായി കാണന്നതു കൊണ്ടാണ് ഇത്തരം പ്രതിഷേധത്തിനിടയായത്. ഇരിങ്ങാലക്കുടയിലെ കോണ്‍ഗ്രസ്സ് നേത്യത്വത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തപക്ഷം കൗണ്‍സിലര്‍ സ്ഥാനം ഉള്‍പ്പെടെ പാര്‍ട്ടി നല്കിയ എല്ലാ സ്ഥാനങ്ങളും ത്യജിക്കുന്നതുള്പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് വരും ദിവസങ്ങളില്‍ കടക്കേണ്ടി വരുമെന്ന് ബ്ലോക്ക്് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ടി. വി. ചാര്‍ളി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി എന്നിവര്‍ പറഞ്ഞു. രാജീവ്ഗാന്ധി മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക്് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. വി. ചാര്‍ളി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, മണ്ഡലം കോണ്‍ഗ്രസ്് പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, തോമസ് തൊകലത്ത്, യൂത്ത്് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത്, ഒ. ബി. സി. വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സതീഷ് വിമലന്, അഡ്വ സുനില്‍ കോലുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയിലെ കോണ്‍ഗ്രസ് നേത്യത്വത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച്് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. വി. ചാര്‍ളി, മണ്ഡലം കോണ്‍ഗ്രസ്് പ്രസിഡന്റ് ജോസഫ് ചാക്കോ, യൂത്ത്് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത്, ജെയ്സണ്‍ പാറേക്കാടന്‍, എം ആര്. ഷാജു, ബിജു പോള്‍ അക്കരക്കാരന്‍ എന്നിവര്‍ നേത്യത്വം നല്കി.