സിപിഎം-ബിജെപി സംഘര്‍ഷം, എട്ടുപേര്‍ക്ക് പരിക്ക്. ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു
ഇരിങ്ങാലക്കുട: തളിയക്കോണം എസ്എന്‍ഡിപി സെന്ററില്‍ പോളിംഗ് സ്റ്റേഷനു പുറത്ത് സിപിഎം-ബിജെപി പ്രര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കും അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരായ തളിയക്കോണം സ്വദേശികളായ തച്ചപ്പിള്ളി വീട്ടില്‍ അമല്‍ (24), പുളിയത്ത്പറമ്പില്‍ വീട്ടില്‍ തേജസ് (22), കൊറ്റായിവളപ്പില് ഷാജന് (50) എന്നിവരെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരസഭാ കൗണ്‍സിലറും ബിജെപി മണ്ഡലം സെക്രട്ടറിയുമായ തച്ചംപ്പിള്ളി വീട്ടില്‍ ടി.കെ ഷാജു (40), പ്രവര്‍ത്തകരായ തളിയക്കോണം സ്വദേശികളായ വാലുമപറമ്പില് നിവേദ് (30), തച്ചംപ്പിള്ളി സൗരവ് സതീശന് (30), താഴത്ത് വീട്ടില്‍ സുജിത്ത് (30), പൊറ്റക്കല്‍ സജീഷ് (26) എന്നിവരെ മാപ്രാണം ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴിനു പോളിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷമായിരുന്നു സംഭവം. ഇലക്ഷന് കമ്മീഷന്റെയും പോലീസിന്റെയും നിര്‍ദ്ദേശമനുസരിച്ച് എസ്എന്‍ഡിപി സെന്ററിലുള്ള കൊടിമരത്തില്‍ നിന്നു അഴിച്ചു മാറ്റിയ പാര്‍ട്ടി കൊടി പോളിംഗ് പൂര്‍ത്തിയപ്പോള്‍ പുനസ്ഥാപിക്കാന്‍ എത്തിയ തങ്ങളെ കൗണ്‍സിലര്‍ ടി.കെ. ഷാജുവിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിക്കുകയും ശരീരത്തില്‍ കുമ്മായം ഒഴിക്കുകയുമായിരുന്നുവെന്നു പരിക്കേറ്റ് ചികില്‍സയിലുള്ള സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതു വഴി വന്ന മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാറിന്റെ വണ്ടിയിലാണു പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ റോഡിലെ താമര ചിഹ്നം മായ്ക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്നു പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. താമര വരച്ചിടത്ത് അരിവാള്‍ ചുറ്റിക നക്ഷത്രം വരക്കാന്‍ അതിക്രമിച്ച് വരികയും അത് ചോദ്യം ചെയ്തപ്പോള്‍ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണു ബിജെപി ആരോപിക്കുന്നത്. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പ്രഫ. കെ.യു. അരുണന് എംഎല്‍എ, എല്‍ഡിഎഫ് നേതാക്കളായ ഉല്ലാസ് കളക്കാട്ട്, കെ.സി. പ്രേമരാജന്‍, പി. മണി, ടി.കെ. വര്‍ഗീസ്, എം.ബി. രാജുമാസ്റ്റര്‍, കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍, അഡ്വ. ജിഷ ജോബി, ജയാനന്ദന്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. ആര്. ബിന്ദു എന്നിവര്‍ താലൂക്ക് ആശുപത്രിയിലെത്തി സിപിഎം പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി ജേക്കബ് തോമസ്, ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, മണ്ഡലം നേതാക്കളായ കെ.സി. വേണുമാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, മനോജ് കല്ലിക്കാട്ട്, മുനിസിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന് എന്നിവര്‍ ആശുത്രിയിലെത്തി പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു.