കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് എഐവൈഎഫ്
കാട്ടൂര്‍: കോവിഡ് 19 രോഗബാധിതരായി ചികിത്സയിലിരിയ്ക്കുന്ന കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് എഐവൈഎഫ്. മേഖലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ടി.കെ. രമേഷും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ സി.സി. സന്ദീപും ചേര്‍ന്ന് ഭക്ഷ്യകിറ്റ് ഏറ്റുവാങ്ങി. ഭക്ഷ്യകിറ്റിന്റെ വിതരണം സിപിഐ കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ജെ. ബേബി ഫഌഗ് ഓഫ് ചെയ്തു. വിതരണത്തിനായുള്ള മുഴുവന്‍ തുകയും കാട്ടൂരിലെ പുരോഗമന യുവജനപ്രസ്ഥാനമായ എഐവൈഎഫിനെ ഏല്പിച്ചതു കാട്ടൂര്‍ കരാഞ്ചിറ തറയില്‍ ഇസ്മയില്‍ ഹനീഫ് കുടുംബമാണ്. ബ്ലോക്ക് പഞ്ചായത്ത് കരാഞ്ചിറ ഡിവിഷന് മെമ്പര്‍ വി.എ. ബഷീര്‍, പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി ജോജു തട്ടില്‍, ഹൈസ്ക്കൂള് ബ്രാഞ്ച് സെക്രട്ടറി നെജിന്, എഐവൈഎഫ് പൊഞ്ഞനം സൗത്ത് യൂണിറ്റംഗം ധനേഷ് നെടുംമ്പുള്ളി എന്നിവര്‍ പങ്കെടുത്തു.