അതിജീവന നില്‍പ്പ് സമരവുമായി കാറ്ററേഴ്സ് അസോസിയേഷന്
അതിജീവന നില്‍പ്പ് സമരവുമായി കാറ്ററേഴ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട: കാറ്ററിംഗ് മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന് (എകെസിഎ) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ വില്പന കേന്ദ്രത്തിനു മുമ്പില്‍ അതിജീവന നില്‍പ്പ് സമരം നടത്തി. സമരം എകെസിഎ ജില്ലാ പ്രസിഡന്റ് സി.ഒ. ദേവസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോഷി പുത്തിരിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം ബാബു മേന്മ, അസോസിയേഷന് ഭാരവാഹികളായ ഷിന്റോ പാലത്തിങ്കല്‍, ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു. സമരത്തിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 എംഎല്‍എമാര്‍ക്കും അസോസിയേഷന് ഭാരവാഹികള്‍ ആവശ്യങ്ങളടങ്ങിയ നിവേദനം സമര്‍പ്പിച്ചിരുന്നു. സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയേറ്റിനു മുമ്പില്‍ ഇരുപ്പ് സമരം നടത്തി. മദ്യവില്പന കേന്ദ്രങ്ങള്‍ക്കു മുമ്പില്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും ലംഘിക്കുകയും എന്നാല്‍ ആഘോഷങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നതിനെതിരേയുള്ള പ്രതിഷേധമാണ് സമരം മദ്യവില്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നടത്താന്‍ കാരണമെന്നു നേതാക്കള്‍ വ്യക്തമാക്കി.