ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി കൈകോര്‍ത്ത് നിപ്മറും തവനിഷും
ഇരിങ്ങാലക്കുട: കേരളത്തിലെ സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ കീഴില്‍ ഡിഫറന്റലി ഏബിള്‍ഡ് വിഭാഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനുമായി ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ധാരാണാപത്രം ഒപ്പിട്ടു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, നിപ്മര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. ചന്ദ്രബാബു, തവനിഷ് സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് പ്രവര്‍ത്തന മേഖല. ആദ്യഘട്ടത്തില്‍ ഡാറ്റാ ബാങ്കിനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലിനുമാണ് മുന്‍ഗണന കൊടുക്കുന്നത്. തവനിഷ് കോഓര്‍ഡിനേറ്റേഴ്സായ റാഫേല്‍, നമിത എന്നിവര്‍ സന്നിഹിതരായി.