ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 1.25 കോടി രൂപ വിനിയോഗിച്ചാണു പുതിയ കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂള്‍ അങ്കണത്തില്‍ നടത്തിയ പൊതുയോഗം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രതാപന് എംപി മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ടി.എന്‍. പ്രതാപന് എംപി ശിലാഫലകം അനാച്ഛാദനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സ്കൂളിനു നല്കിയ ലൈറ്റ് ബോര്‍ഡിന്റെ സമര്‍പ്പണം കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ നിര്‍വഹിച്ചു. പിഡബ്ല്യുഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി.വി. ബിജി കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുജാത സഞ്ജീവ്കുമാര്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ്, ജില്ലാ ഡിഡിഇ ടി.വി. മദനമോഹന്‍, പിടിഎ പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, ഇരിങ്ങാലക്കുട ബിപിസി സി.കെ. രാധാകൃഷ്ണന്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ടി.എ. സീനത്ത്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.ആര്. ഹേന, എല്‍പിഎസ് ഹെഡ്മിസ്ട്രസ് ഇ.ടി. ബീന, ജില്ലാ ഡയറ്റ് ലക്ചറര്‍ എം.ആര്. സനോജ്, കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ വി. സുഭാഷ്, ഒഎസ്എ പ്രസിഡന്റ് ഇ.എച്ച്. ദേവി, ഹയര്‍ സെക്കന്‍ഡറി അലുമിനി അസോസിയേഷന് പ്രതിനിധി കെ.എസ്. സൂരജ്, മുന്‍ പ്രിന്‍സിപ്പല്‍ എം. പ്യാരിജ, സ്റ്റാഫ് സെക്രട്ടറി സി.എസ്. അബ്ദുല്‍ഹഖ് എന്നിവര്‍ സന്നിഹിതരായി.