സെന്റ് ജോസഫ്സ് കോളജിലെ റിസര്‍ച്ച് സെന്ററില്‍ പ്രൊജക്ട് സമാരംഭം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ റിസര്‍ച്ച് സെന്ററില്‍ കെഎസ്ഇ ലിമിറ്റഡ് സ്പോണസര്‍ ചെയ്യുന്ന റിസര്‍ച്ച് പ്രൊജക്ടിന്റെ ഉദ്ഘാടനം കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. എ.പി. ജോര്‍ജ് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ആഷ തെരേസ് അധ്യക്ഷത വഹിച്ചു. കെഎസ്ഇ ലിമിറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എം.പി. ജാക്സണ് മുഖ്യപ്രഭാഷണം നടത്തി. മനുഷ്യ ശരീരത്തില്‍ കാന്‍സര്‍ സെല്ലുകളുടെ അതിവ്യാപനം തടയുന്നതിനുള്ള പഠനമാണ് മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പ്രൊജക്ട്. കെഎസ്ഇ ലിമിറ്റഡ് ജനറല്‍ മാനേജര്‍ എം. അനില്‍, ഡീന്‍ ഓഫ് ആര്‍ട്സും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഡോ. ആഷ തോമസ്, ഡീന്‍ ഓഫ് സയന്‍സും റിസര്‍ച്ച് സെന്റര്‍ ഡയറക്ടറുമായ സിസ്റ്റര്‍ ഡോ. വിജി, സുവോളജി അധ്യാപിക ഡോ. ജി. വിദ്യ എന്നിവര്‍ പ്രസംഗിച്ചു.